ചെരുപ്പിനെ പുറത്തു നിർത്തി ലാക്മേ ഫാഷൻ വീക്ക്
ഈസ് ഹീൽസ് ഔട് ഓഫ് ദ് ഫാഷൻ റൺവേ? തീർത്തും അപ്രതീക്ഷിതമായ കാര്യമാണ് ഇക്കുറി ഡൽഹിയിലെ ലാക്മേ– എഫ്ഡിസിഐ ഫാഷൻവീക്കിൽ നടന്നത്. ഹീൽസ് പോയിട്ട് ചെരുപ്പുപോലും വേണ്ട എന്ന നിലപാടാണ് ഫാഷൻ വീക്കിൽ കണ്ടത്.

ചെരുപ്പു ധരിക്കാതെ റൺവേയിൽ നടക്കാൻ ആദ്യം ധൈര്യം കാണിച്ചത് ബോളിവുഡ് നടി തബുവാണ്. ഡിസൈനർ മോഹിത് റായിയുടെ ‘നൂർ’ കലക്ഷന്റെ ഷോസ്റ്റോപ്പർ ആയെത്തിയ തബു അതിമനോഹരമായി ചുവടുകൾ വച്ചു വേദിയിലെത്തി. പരമ്പരാഗത മിറർ വർക്ക് രീതിയായ ‘ശീഷ് പഷിദ ജാൽ’ മനോഹരമാക്കിയ ബ്രൈഡൽവെയർ ഡിസൈനുകളായിരുന്നു കലക്ഷനിൽ.
എമറാൾഡ് ഗ്രീൻ നിറത്തിലുള്ള ബനാറസി ബ്രോക്കേഡ് അനാർക്കലി ധരിച്ചെത്തിയ തബു സദസ്സിനു മുന്നിൽ നിന്നു വസ്ത്രത്തിന്റെ വിരിവുകൾ വട്ടത്തിൽ കറക്കിയപ്പോഴാണ് പലരും ശ്രദ്ധിച്ചത്; താരം ചെരുപ്പില്ലാതെയാണ് റൺവേയിൽ നടന്നത്.

ഞായറാഴ്ച വൈകിട്ട് നടന്ന നെക്സ സ്പോട്‌ലൈറ്റ് ഷോയിൽ ഡിസൈനർ നൗഷാദ് അലിയുടെ ‘കണ്ടിന്യൂവം’ കലക്ഷൻ അവതരിപ്പിച്ച മോഡലുകൾക്ക് ആർക്കും തന്നെ ചെരുപ്പുകളുണ്ടായില്ല. നഗ്നപാദരായാണ് അവർ റൺവേയിലൂടെ നടന്നത്.
രാജ്യാന്തര ഫാഷൻ റൺവേകളിൽ ഉൾപ്പെടെ ഹീൽസ് ഒഴിവാക്കിയുള്ള വേറിട്ട പരീക്ഷണങ്ങൾ രംഗത്തെത്തുന്നതാണ് അടുത്തിടെ കണ്ടത്. ഹീൽസിനു പകരം സ്ലിപ്പറുകൾ ധരിച്ച് ചുവടുവയ്ക്കുന്ന മോഡലുകള്‍ കൗതുകമുണർത്താതെയായി.

ഫാഷൻ എന്നാൽ കംഫർട് ആണെന്ന് തിരുത്തിയെഴുതുന്ന തലമുറയുടെ കാലത്ത് ഇത്തരം പരീക്ഷണങ്ങൾ സ്വാഭാവികം മാത്രം. പക്ഷേ ഫാഷൻവീക്ക് പോലെ ഗൗരവമുള്ള വേദികളിൽ ഇത്തരം നടപടികൾ എത്രത്തോളം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നത് സംശയകരം. ഒരു വസ്ത്രം റൺവേയിലെത്തുമ്പോൾ ആക്സസറികൾ കൂടി ചേർത്തുള്ള സമ്പൂർണ ലുക്കാണ് ഒരുക്കുന്നത്.
RELATED STORIES
STRANGERS' PARTY BOOM സോഷ്യൽ മീഡിയ മടുത്ത് ഓഫ്ലൈൻ...
ഇല്ലാതാകുമോ ബ്ലൗസ്
ബോളിവുഡ് താരം ഖുശി കപൂർ കാവയുടെ ബ്രാൻഡ് അംബാസഡർ
കല്യാണി പ്രിയദർശനു പിന്നാലെ 'ബാക്ക് ചെയിൻ' ട്രെൻഡ...
ഫിഫ കളക്ഷൻ യൂസ്റ്റയിൽ
പ്ലാസ്റ്റിക് ഓട്ടോമാറ്റിക് വാച്ചും ലോകത്തെ ഞെട്ടിച...
കാനിൽ തിളങ്ങി കല്യാണിയും പിന്നിലെ ഡയമണ്ടും
മെറ്റ് ഗാലയിൽ രവിവർമ്മയ്ക്ക് ആദരവുമായി കരൺ ജോഹർ, മ...
44,800 രൂപയുടെ "ബാന്ധിനി" സ്കർട്ട്: ഫാഷനോ അതോ പൈതൃ...
വേനൽക്കാലത്തെ ഫാഷൻ 'ചെക്ക്മേറ്റ്'
ബജറ്റ് ഫാഷൻ യുദ്ധം; 999 രൂപയിൽ ഇന്ത്യ കീഴടക്കാൻ കോ...
ഭാഗ്യം കൊണ്ടുവരാൻ ക്രിസ് ജെന്നർ! ചൈനീസ് സോഷ്യൽ മീഡ...
ബോയ്സ് ക്ലബ്ബ് വരുന്നു
അമേരിക്കൻ നടിയും മോഡലുമായ ഡക്കോട്ട ജോൺസൺ കാൽവിൻക്ല...
ഫാഷൻ ലോകത്ത് 'ബ്രിഡ്ജർടൺ' വിപ്ലവം: ഇന്ത്യയിലും റീജ...
വിജയ് ദേവരകൊണ്ട തെളിയിച്ചു; അണിഞ്ഞൊരുങ്ങാൻ ഇനി...
ബ്രിട്ടീഷ് മ്യൂസിക് അവാർഡ്സ്: ബ്യോർക്ക് അണിഞ്ഞത്...
ലണ്ടൻ ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച് റോ മാംഗോ
കൈത്തറി തുണി കഴുകാൻ എ ഐ വാഷിങ് മെഷീൻ വരുമ്പോൾ
ഇനി ദിവസങ്ങൾ മാത്രം... വാലന്റൈൻസ് ഡേയ്ക്ക് ചർമം തി...
സംഗീതത്തിനൊപ്പം സ്റ്റൈലും മാറുന്നു: ഇന്ത്യയിലെ 'കൺ...
സ്വർണച്ചിറകുള്ള സ്നീക്കർ ശേഖരവുമായി റീബോക്ക് & ഡവ്
രാഹുൽ മിശ്രയുടെ 'എമറാൾഡ് സിറ്റി' ഗൗണിൽ തിളങ്ങി അരി...
പാരീസിലെ 'ഗാലറീസ് ലഫായെറ്റ്' മുംബൈയിൽ വരുന്നു
ലുങ്കി ഡാൻസ് Don't miss the chance
ടൈറ്റൻരാഗ ഗ്ലിമ്മേഴ്സ് വാച്ച് ശേഖരംപുറത്തിറക്കി
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്!
പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശ...
Copyright © 2026 TALKofTown, All rights reserved.