Image

ചിലന്തി വല പോലെ ചെയിൻ സ്റ്റൈൽ ചെയ്തു സെൻഡയ

കല്യാണി പ്രിയദർശനു പിന്നാലെ 'ബാക്ക് ചെയിൻ' ട്രെൻഡിൽ തിളങ്ങി സെൻഡയ

കാൻ റെഡ് കാർപറ്റ് അരങ്ങേറ്റത്തിനിടെ ഇന്ത്യൻ താരം കല്യാണി പ്രിയദർശൻ  ഗൗണിനൊപ്പo ബാക്ക് ചെയിൻ സ്റ്റൈൽ ചെയ്തതിനു ശേഷം വ്യത്യസ്തമായ ലുക്കുമായി ഒരിക്കൽ കുടി ഫാഷൻ പ്രേമികളെ കയ്യിലെടുക്കുകയാണ് ഹോളിവുഡ് താരം സെൻഡയ.

റെഡ്  കാർപെറ്റിൽ എപ്പോഴും വിസ്മയം തീർക്കുന്ന  സെൻഡയ വീണ്ടുമൊരു ഫാഷൻ വിപ്ലവവുമായി എത്തിയത്  പുതിയ സ്പൈഡർമാൻ സിനിമയുടെ പ്രൊമോഷൻ വേദിയിലാണ്. ലണ്ടനിൽ  താരം ധരിച്ച നീല വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മുന്നിൽ നിന്ന് നോക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും ഈ വസ്ത്രത്തിന്റെ പുറകുവശം  അത്ഭുതമാണ്! വെള്ളി ചെയിനുകൾ കൊണ്ട് മനോഹരമായ ഒരു ചിലന്തിവല  തന്നെയാണ് വസ്ത്രത്തിന്റെ പുറകിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

മുൻപും ഒരു സ്പൈഡർമാൻ പ്രൊമോഷന് പുറകിൽ സ്വർണ്ണ അസ്ഥികൂടത്തിന്റെ മാതൃകയുള്ള വസ്ത്രം ധരിച്ച് സെൻഡയ ഞെട്ടിച്ചിരുന്നു. എന്നാൽ ഈ 'ബാക്ക് ചെയിൻ' (Back Chain) ട്രെൻഡ് ഇപ്പോൾ   ഫാഷൻ പ്രേമികളുടെ പ്രിയപ്പെട്ട ആക്സസറിയായി മാറിയിരിക്കുകയാണ്.


സെൻഡയ

എന്താണ് ഈ ട്രെൻഡ്?

സാധാരണയായി കഴുത്തിലാണ് മാലകൾ ധരിക്കാറുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി പുറകുവശം തുറന്ന വസ്ത്രങ്ങളിൽ ബാക്ക് ചെയിൻ അണിയുന്നത് വഴി ലുക്ക് കൂടുതൽ സ്റ്റൈലിഷും റോയലുമാകും.

ബാക്ക് ചെയിൻ എങ്ങനെ  സ്റ്റൈൽ ചെയ്യാം?

പുറകുവശം നന്നായി തുറന്ന വസ്ത്രങ്ങളാണ് (Deep V-cut അല്ലെങ്കിൽ Backless) ഇതിന് ബെസ്റ്റ്. കല്യാണി പ്രിയദർശനെ പോലെ കറുപ്പോ, അല്ലെങ്കിൽ കടും നീലയോ പച്ചയോ പോലുള്ള പ്ലെയിൻ വസ്ത്രങ്ങൾ ധരിച്ചാൽ ചെയിൻ കൂടുതൽ ഭംഗിയായി തിളങ്ങി നിൽക്കും.

ഹെയർസ്റ്റൈൽ : ബാക്ക് ചെയിൻ ഇടുമ്പോൾ മുടി അഴിച്ചിട്ടാൽ ആഭരണം കാണില്ല. അതുകൊണ്ട് മുടി മുകളിലേക്ക് ഉയർത്തി കെട്ടിവെക്കുന്ന 'ഹൈ ബൺ' (High Bun) അല്ലെങ്കിൽ 'പോണിടെയിൽ' (Ponytail) സ്റ്റൈലുകൾ പരീക്ഷിക്കുക. സെൻഡയയും  ഈ ഹെയർസ്റ്റൈൽ തന്നെയാണ് ചെയ്തത്.

മറ്റ് ആഭരണങ്ങൾ കുറയ്ക്കുക: ബാക്ക് ചെയിൻ ഇടുമ്പോൾ കഴുത്തിൽ വലിയ മാലകൾ പരമാവധി ഒഴിവാക്കുക. പകരം കാതിൽ ചെറിയ സ്റ്റഡുകളോ വലിയ വളയങ്ങളോ (Hoops) മാത്രം ധരിച്ചാൽ ലുക്ക് പെർഫെക്റ്റ് ആകും!