മമ്മൂട്ടി
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്, ഒരു കറുത്ത പട്ടിയെ സംശയമുണ്ടായിരുന്നു": മമ്മൂട്ടിയുടെ മിനിക്കഥ
നടൻ മമ്മൂട്ടി എഴുതിയ മിനിക്കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നടൻ മമ്മൂട്ടിയുടെ പ്രിയ സുഹൃത്തും നടനുമായ വി കെ ശ്രീരാമനാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കഥ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ സുഹൃത്തുക്കളുടെ വാട്സാപ്പിൽ കുറിച്ചതാണ് ഈ കഥയെന്ന് പറഞ്ഞു കൊണ്ടാണ് ശ്രീരാമൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ) എന്നാണ് അദ്ദേഹം ഈ മിനിക്കഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ
വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ട്ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്. അങ്ങനെ ഇന്നലത്തെ ഷൂട്ടിങ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ,
ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിർമ്മാണ കാര്യാദർശിയോട് ഞാൻ നിർദ്ദേശിച്ചു. സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്റെ ഭയം.
എന്നാൽ തികച്ചും നിസ്സംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻ കോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്കു എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്! അവളുടെ തൂവ്വലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി.
ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്തപട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവിൽ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു. ഒരു മണിക്കൂറിനു ശേഷം നിർമ്മാണ കാര്യദർശ്ശി വന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു പോയി.
എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ. ഞാൻ പൂവങ്കോഴിയെ നോക്കി. അവന്റെ നിസ്സംഗ്ഗതയുടെ അർത്ഥം നഷ്ട്ട ബോധമാണെന്ന് എനിക്ക് മനസ്സിലായി. 'ഷോട്ട് റെഡി' സഹസംവിധായകൻ വന്ന് വിളിച്ചു.
പൂവൻകോഴിയുടെ വിരഹ ദുഃഖവും പേറി ഞാൻ ഷോട്ടിലേക്ക്.
നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ) ഇന്നലെ മമ്മൂട്ടി തൻ്റെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കുറിച്ചതാണ്.
RELATED STORIES
ടോക്സിക് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ
ആവേശമായി ‘ടോക്സിക്’ ട്രെയിലർ ലോഞ്ച്
‘ടോക്സിക്’ ട്രെയിലർ ഓഗസ്റ്റ് 8-ന്; ആകാംക്ഷയുണർത്തി...
കൊടുമൺ പോറ്റിയുടെ സിംഹാസനത്തിൽ ബോളിവുഡിന് എന്ത് കാ...
ഇതിഹാസങ്ങളുടെ ഇതിഹാസവുമായി നോളൻ; തിയേറ്ററുകളിൽ ആവേ...
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുത...
ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ...
കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവനെത്തു...
ടോക്സിക്കി'ൽ ഗീതു മോഹൻദാസ് കൊണ്ടുവന്ന 'ഫീമെയിൽ ഗേസ...
ഫഹദ് പാഴായി, ലാലേട്ടൻ വന്നത് വെറുതെയോ? 'പേട്രിയറ്റ...
ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ 'ധുരന്ധർ 2' വരുന്നു; ആ...
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സ...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക...
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നാ...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
Copyright © 2026 TALKofTown, All rights reserved.