Silk Smitha, Priya Raman
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സിൽക്ക് സ്മിത
സിനിമകളുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ പ്രതിഫല തുക നിശ്ചയിക്കുന്നത്. മലയാള സിനിമയിൽ 100 കോടി ആണെങ്കിൽ പാൻ ഇന്ത്യൻ ലെവൽ ചിത്രങ്ങളിൽ അത് 1000 കോടിയാണ്. താരങ്ങളുടെ പ്രതിഫലം അറിയാൻ പ്രേക്ഷകർക്ക് വലിയ താല്പര്യവുമാണ്.
വർഷങ്ങൾക്ക് മുൻപ് മലയാള സിനിമാ താരങ്ങൾ വാങ്ങിയിരുന്ന പ്രതിഫലത്തെക്കുറിച്ച് അക്കാലത്തെ മാസികയിൽ പ്രസിദ്ധീകരിച്ച് വന്ന ഒരു കട്ടിങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, ഇന്ദ്രൻസ് തുടങ്ങി ആ കാലഘട്ടത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുടെ പ്രതിഫലമാണ് പുറത്തുവന്നിരിക്കുന്നത്.
മോഹൻലാൽ ആണ് 90 കളിലും പ്രതിഫലത്തിൽ ഒന്നാം സ്ഥാനത്ത്. 15 മുതൽ 20 ലക്ഷം വരെ ആയിരുന്നു അന്ന് മോഹൻലാൽ വാങ്ങിയിരുന്ന പ്രതിഫലം. മമ്മൂട്ടിയാണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ആണ് മമ്മൂട്ടിയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്ത് സുരേഷ് ഗോപി. 12 ലക്ഷം ആയിരുന്നു സുരേഷ് ഗോപിക്ക് പ്രതിഫലമായി ലഭിച്ചു കൊണ്ടിരുന്നത്. നടി സിൽക്ക് സ്മിതയ്ക്ക് ഒരു ഡാൻസിന് ഒരു ലക്ഷം വീതമായിരുന്നു ലഭിച്ചിരുന്നത്.
നാലാം സ്ഥാനത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി ആണ്. 10 മുതൽ 12 ലക്ഷം വരെയാണ് അന്ന് ബാബു ആന്റണിക്ക് പ്രതിഫലമായി ലഭിച്ചത്. 90 കളിൽ ബാബു ആന്റണിയുടെ ആക്ഷൻ സിനിമകൾ തുടർച്ചയായി തിയറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അഞ്ച് മുതൽ ഏഴ് ലക്ഷം വരെ ആയിരുന്നു ജയറാമിന്റെ പ്രതിഫലം.
നടിമാരിൽ ഖുശ്ബുവായിരുന്നു പ്രതിഫലത്തിൽ മുന്നിൽ. അഞ്ച് ലക്ഷമായിരുന്നു ഖുശ്ബുവിന്റെ പ്രതിഫലം. ശോഭനക്ക് രണ്ടര ലക്ഷവും പ്രിയ രാമന് രണ്ട് ലക്ഷവും ഉർവശിക്ക് ഒന്നര ലക്ഷവുമായിരുന്നു പ്രതിഫലത്തുക. രണ്ട് ലക്ഷം ആയിരുന്നു ജഗതി ശ്രീകുമാറിന്റെ പ്രതിഫലം. തിലകനും രാജൻ പി ദേവിനും ഒന്നര ലക്ഷം വീതമായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.
നരേന്ദ്ര പ്രസാദിന് ഒന്നേകാൽ ലക്ഷമായിരുന്നു അന്നത്തെകാലത്തെ പ്രതിഫലം. ഒരു ലക്ഷം ആയിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നത്. ജഗദീഷിനും നടി ചിപ്പിക്കും ഒരു ലക്ഷവും വീതം പ്രതിഫലം ലഭിച്ചിരുന്നു. ഒരു ലക്ഷം ആയിരുന്നു ഇന്ദ്രൻസിന്റെ പ്രതിഫലം.
ഇതെല്ലാം ശരാശരി പ്രതിഫലമാണെന്നും ആളുകളും വ്യക്തിബന്ധങ്ങളും അനുസരിച്ച് നിരക്കുകളിൽ മാറ്റം വരാമെന്നും കുറിപ്പിൽ പറയുന്നുണ്ട്. മലയാളത്തിലെ പ്രമുഖ സിനിമാ നിർമാതാക്കളാണ് ഇതിന് ആസ്പദമായ വിവരം നൽകിയതെന്നും കുറിപ്പിൽ പറയുന്നു.
RELATED STORIES
ടോക്സിക് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ
ആവേശമായി ‘ടോക്സിക്’ ട്രെയിലർ ലോഞ്ച്
‘ടോക്സിക്’ ട്രെയിലർ ഓഗസ്റ്റ് 8-ന്; ആകാംക്ഷയുണർത്തി...
കൊടുമൺ പോറ്റിയുടെ സിംഹാസനത്തിൽ ബോളിവുഡിന് എന്ത് കാ...
ഇതിഹാസങ്ങളുടെ ഇതിഹാസവുമായി നോളൻ; തിയേറ്ററുകളിൽ ആവേ...
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുത...
ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ...
കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവനെത്തു...
ടോക്സിക്കി'ൽ ഗീതു മോഹൻദാസ് കൊണ്ടുവന്ന 'ഫീമെയിൽ ഗേസ...
ഫഹദ് പാഴായി, ലാലേട്ടൻ വന്നത് വെറുതെയോ? 'പേട്രിയറ്റ...
ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ 'ധുരന്ധർ 2' വരുന്നു; ആ...
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക...
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നാ...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
Copyright © 2026 TALKofTown, All rights reserved.