ബെംഗളൂരുവിൽ ‘ടോക്സിക്’ ട്രെയിലർ ലോഞ്ചിൽ യഷ്, നയൻതാര
ആവേശമായി ‘ടോക്സിക്’ ട്രെയിലർ ലോഞ്ച്
ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന റോക്കിംഗ് സ്റ്റാർ യഷ് നായകനായെത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ന്റെ ട്രെയിലർ ലോഞ്ച് ബെംഗളൂരുവിൽ പ്രത്യേക ചടങ്ങിൽ നടന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കൃത്യം രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ നടന്ന ട്രെയിലർ ലോഞ്ച്, റിലീസിന് മുന്നോടിയായി ആരാധകരിലും സിനിമാപ്രേമികളിലും ആവേശം ഇരട്ടിയാക്കി.

വമ്പൻ താരനിരയും ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയിലർ, ‘ടോക്സിക്’ പ്രേക്ഷകർക്കായി ഒരുക്കുന്ന വേറിട്ട ലോകത്തിന്റെ ഭംഗിയും വിസ്മയവും അവതരിപ്പിക്കുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സോഷ്യൽ മീഡിയയിലടക്കം ശക്തമായിരിക്കുകയാണ്.
ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തുന്ന ‘ടോക്സിക്’, കർണാടകയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള ഏറ്റവും വിപുലമായ തിയറ്റർ റിലീസിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തുടനീളം റെക്കോർഡ് എണ്ണം സ്ക്രീനുകളിലും ഷോകളിലുമായി ചിത്രം പ്രദർശനത്തിനെത്തും. ‘ടോക്സിക്’ന്റെ കർണാടക വിതരണവും ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർവഹിക്കുന്നത്.

ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിട്ടുള്ളതാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ‘ടോക്സിക്’ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആവേശം നിറച്ച ട്രെയിലർ ലോഞ്ചിന് പിന്നാലെ, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.
RELATED STORIES
ടോക്സിക് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ
‘ടോക്സിക്’ ട്രെയിലർ ഓഗസ്റ്റ് 8-ന്; ആകാംക്ഷയുണർത്തി...
കൊടുമൺ പോറ്റിയുടെ സിംഹാസനത്തിൽ ബോളിവുഡിന് എന്ത് കാ...
ഇതിഹാസങ്ങളുടെ ഇതിഹാസവുമായി നോളൻ; തിയേറ്ററുകളിൽ ആവേ...
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുത...
ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ...
കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവനെത്തു...
ടോക്സിക്കി'ൽ ഗീതു മോഹൻദാസ് കൊണ്ടുവന്ന 'ഫീമെയിൽ ഗേസ...
ഫഹദ് പാഴായി, ലാലേട്ടൻ വന്നത് വെറുതെയോ? 'പേട്രിയറ്റ...
ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ 'ധുരന്ധർ 2' വരുന്നു; ആ...
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സ...
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക...
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നാ...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
Copyright © 2026 TALKofTown, All rights reserved.