മഞ്ജു, കീര്‍ത്തി സുരേഷ്, അപര്‍ണ, ലിജോ മോള്, നയന്‍താര
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക്കി താരങ്ങൾ
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി നടിമാർക്ക് വലിയ നേട്ടങ്ങൾ. 2016 മുതല്‍ 2022 വരെയുള്ള പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇതിൽ ഏഴ് മികച്ച നടിമാരില്‍ അഞ്ചും മലയാളികളാണെന്നത് സന്തോഷമുള്ള വാർത്ത. അഭിനയത്തിൽ അല്ലാതെ മറ്റ് പല മേഖലകളിലും മലയാളികള്‍ മികവ് പുലർത്തി.
2016ല്‍ പാമ്പ് സട്ടൈ എന്ന ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് മികച്ച നടിയായപ്പോള്‍ 2017 ല്‍ അരത്തിലൂടെ നയന്‍താരയാണ് മികച്ച നടിയായത്. 2018 ല്‍ ചെക്ക ചിവന്ത വാനത്തിലെ പ്രകടനത്തിന് ജ്യോതികയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2019 ല്‍ അസുരനിലൂടെ മഞ്ജു വാര്യരും പുരസ്കാരം നേടി. 2020 ല്‍ സൂരരൈ പൊട്രിലൂടെ അപര്‍ണ ബാലമുരളിയും പുരസ്കാരം നേടി. നേരത്തെ ഈ ചിത്രത്തിലൂടെ അപര്‍ണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.
ജയ് ഭീമിലൂടെ 2021 ല്‍ ലിജോ മോള് മികച്ച നടിയായപ്പോള്‍ 2022 ല്‍ ഗാര്‍ഗിയിലൂടെ സായ് പല്ലവിയും മികച്ച നടിയായി. ജ്യോതികയും സായ് പല്ലവിയും ഒഴികെ ബാക്കിയുള്ളവരെല്ലാം മലയാളി നടിമാരാണ്. അതേസമയം ഈ വര്‍ഷങ്ങളില്‍ യഥാക്രമം വിജയ് സേതുപതി (പുരിയാത്ത പുതിര്‍), കാര്‍ത്തി (തീരന്‍ അധികാരം ഓന്‍ട്ര്), ധനുഷ് (വട ചെന്നൈ), പാര്ഥിപന് (ഒത്ത സെരുപ്പ് സൈസ് 7), സൂര്യ (സൂരരൈ പൊട്ര്), ആര്യ (സര്‍പ്പാട്ട പരമ്പരൈ), വിക്രം പ്രഭു (ടാണക്കാരന്) എന്നിവര്‍ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് മേഖലകളിലും മലയാളികള്‍ പുരസ്കാരം നേടിയിട്ടുണ്ട്. 2016 ല്‍ മികച്ച പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയാണ്. അതേ വര്‍ഷം റഹ്മാന് മികച്ച വില്ലനുമായി. 2017 ലെ മികച്ച ഹാസ്യ നടി ഉര്‍വശിയാണ്. 2020 ല്‍ മികച്ച ഗായിക വര്‍ഷ രഞ്ജിത്താണ്.
മികച്ച സിനിമകള്‍ മാനഗരം (2016), അരം (2017), പരിയേറും പെരുമാള്‍ (2018), അസുരന് (2019), കൂഴങ്കള്‍ (2020), ജയ് ഭീം (2021), ഗാര്‍ഗി (2022) എന്നിവയാണ്. ലോകേഷ് കനകരാജ്, പുഷ്കര്‍ ഗായത്രി, മാരി സെല്‍വരാജ്, പാര്ഥിപന്, സുധ കൊങ്കര, ടിജെ ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന് എന്നിവരയാണ് യഥാക്രമം മിച്ച സംവിധായകര്‍. ഫെബ്രുവരി 13 നായിരിക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്.
RELATED STORIES
ടോക്സിക് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ
ആവേശമായി ‘ടോക്സിക്’ ട്രെയിലർ ലോഞ്ച്
‘ടോക്സിക്’ ട്രെയിലർ ഓഗസ്റ്റ് 8-ന്; ആകാംക്ഷയുണർത്തി...
കൊടുമൺ പോറ്റിയുടെ സിംഹാസനത്തിൽ ബോളിവുഡിന് എന്ത് കാ...
ഇതിഹാസങ്ങളുടെ ഇതിഹാസവുമായി നോളൻ; തിയേറ്ററുകളിൽ ആവേ...
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുത...
ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ...
കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവനെത്തു...
ടോക്സിക്കി'ൽ ഗീതു മോഹൻദാസ് കൊണ്ടുവന്ന 'ഫീമെയിൽ ഗേസ...
ഫഹദ് പാഴായി, ലാലേട്ടൻ വന്നത് വെറുതെയോ? 'പേട്രിയറ്റ...
ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ 'ധുരന്ധർ 2' വരുന്നു; ആ...
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സ...
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നാ...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
Copyright © 2026 TALKofTown, All rights reserved.