Image

ഏതൊക്കെ e-കാറിന് വില കുറയും

കേരള മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ബജറ്റിൽ ചില വിഭാഗം ഇലക്ട്രിക്ക് കാറുകളുടെ റോഡ് ടാക്സ് കുറച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ 40 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഷോറൂം വിലയുള്ള ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് അനുകൂല സമയമാണിത്. പെട്രോൾ ഡീസൽ വിലവർധനയും എഥനോൾ, ബിഎസ് 7  ഭീഷണിയും ഒന്നും ബാധിക്കാതിരിക്കണമെങ്കിൽ

ഇലക്ട്രിക് കാർ വാങ്ങണമെന്ന ചിന്ത വ്യാപകമാകുന്ന ഇക്കാലത്ത് ഈ ടാക്സ് ഇളവ് ഇവി കച്ചവടം കൂട്ടും.  

കോളടിച്ച് Tata Tiago, MG Comet

10 ലക്ഷം രൂപ വരെ ഷോറൂം വരെയുള്ള ഇലക്ട്രിക്ക് കാറുകൾക്ക് 5% ആയിരുന്ന റോഡ് ടാക്സ് 3% ആയി കുറച്ചിട്ടുണ്ട്. ഇതിൻറെ നേട്ടം ടാറ്റാ ടിയാഗോ Tata Tiago, എംജി കോമറ്റ് MG Comet എന്നീ വാഹനങ്ങൾക്കാണ് പ്രധാനമായും ലഭിക്കുക. ഇവയുടെ എല്ലാ വേരിയന്റുകൾക്കും  പ്രയോജനം ലഭിക്കും. 7 ലക്ഷം മുതൽ 10 ലക്ഷം രൂപയ്ക്ക് താഴെ വരെയാണ് ഇവയുടെ വിലനിലവാരം. ടാറ്റാ പഞ്ച് ഇവിയുടെ ബേസ് വേരിയന്റിനും വില 10 ലക്ഷത്തിൽ താഴെയാണ് അതുകൊണ്ട് അതിനും നികുതി കുറയും. ഉദാഹരണം നോക്കിയാൽ, 9 ലക്ഷം രൂപ ഷോറൂം വിലയുള്ള കാറിന് 45,000 രൂപ ആയിരുന്ന റോഡ് ടാക്സ് 27,000 രൂപ ആയി കുറയും.

കൂടുതൽ കാറുകൾക്കും 5% ടാക്സ്

10 ലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക്ക് കാറുകൾക്ക് അഞ്ച് ശതമാനം നികുതി തുടരും. അതേസമയം 15 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനം ആയിരുന്ന നികുതി 5% ആയി കുറച്ചിട്ടുണ്ട്.  അതായത് പത്ത് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഷോറൂമിലെയുള്ള ഇലക്ട്രിക് കാറുകൾക്ക് കേരളത്തിൽ ഇനി അഞ്ച് ശതമാനം ആയിരിക്കും നികുതി. 10 ലക്ഷം രൂപ ഷോറൂം വിലയുള്ള കാറിന് 80,000 രൂപ നികുതി കൊടുക്കേണ്ടിയിരുന്നത് ഇനി 50,000 രൂപ മതി എന്നർത്ഥം.

ടാറ്റ പഞ്ച്, നെക്സോൺ, എംജി വിൻഡ്സർ എന്നിവയ്ക്കാണ് കാര്യമായ നേട്ടം ഉണ്ടാവുക. സിട്രോൺ ഇ സി3യുടെ വിലയും ഈ നിലവാരത്തിലാണ്. മാരുതി ഇ-വിറ്റാര, എംജി ZS ചില വേരിയൻ്റുകൾക്കും 20 ലക്ഷത്തിൽ താഴെയാണ് വില എന്നതുകൊണ്ട് റോഡ് ടാക്സ് കുറയും.

നേട്ടം ഇവർക്ക്

10 മുതൽ 20 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമായ ചില ജനപ്രിയ ഇലക്ട്രിക് വാഹനങ്ങൾ (EVs):

Tata Punch EV: വില: ₹9.69 ലക്ഷം – ₹12.59 ലക്ഷം (എക്സ്-ഷോറൂം).

Tata Nexon EV: വില:₹12.49 ലക്ഷം – ₹17.19 ലക്ഷം (എക്സ്-ഷോറൂം)

MG Windsor EV: വില: ₹14.00 ലക്ഷം – ₹18.31 ലക്ഷം (എക്സ്-ഷോറൂം)

Maruti Suzuki e Vitara: വില: ₹17 ലക്ഷം – ₹22.50 ലക്ഷം (എക്സ്-ഷോറൂം)

MG ZS EV വില: ₹17.99 ലക്ഷം – ₹20.50 ലക്ഷം (എക്സ്-ഷോറൂം)

Hyundai Creta EV: 3 വേരിയൻ്റുകൾക്ക് 20 ലക്ഷത്തിൽ താഴെയാണ് വില.

Mahindra BE 6: ബേസ് വേരിയൻ്റ് മാത്രം 20 ലക്ഷത്തിൽ താഴെയാണ് ഷോറൂം വില.

20 ലക്ഷം മുതൽ 40 ലക്ഷം വരെ ഉള്ള വിലയുള്ള വാഹനങ്ങൾക്ക് ഇലക്ട്രിക് കാറുകൾക്ക് നികുതി 10% ആണ് 40 ലക്ഷത്തിന് മുകളിൽ വിലയുണ്ടായെങ്കിൽ 15 ശതമാനം നികുതിയാണ്.

Keralam has reduced road taxes on electric cars. Which cars will benefit. Tata, MG, Maruti, Hyundai, Citroen, Mahindra ev.