എംജി ഹെക്ടർ ടോമഹോക് (MG Hector Tomahawk) ഇവി, പ്ലഗ് ഇൻ ഹൈബ്രിഡ് എസ് യു വികൾ പുറത്തിറക്കി
എംജി ഹെക്ടർ ടോമഹോക് ഇവി, പ്ലഗ് ഇൻ ഹൈബ്രിഡ് എസ് യു വികൾ
1. രാജ്യത്തെ ആദ്യത്തെ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ (NEV) പ്ലാറ്റ്‌ഫോമായ എഡാപ്റ്റ് (ADAPT)ൽ നിർമ്മിച്ച ആദ്യത്തെ എസ്‌യുവി;
2. ഫുൾ ടാങ്കും ഫുൾ ചാർജും ചെയ്താൽ 1,100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ പിഎച്ച്ഇവി (PHEV).

3. Hector Tomahawk EV): ഒറ്റച്ചാർജിൽ 517 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത 69.2 kWh മാജിക് ബാറ്ററി (MAGIC Battery).
4. Hector Tomahawk PHEV): 115 കിലോമീറ്ററിലധികം ഇലക്ട്രിക് ഡ്രൈവിംഗ് റേഞ്ച് നൽകുന്ന 20.5 kWh ബാറ്ററി പായ്ക്ക്.
5. എസ്‌യുവിയെ വീടുകൾക്കായുള്ള ഒരു മൊബൈൽ പവർ സോഴ്സാക്കി മാറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ വെഹിക്കിൾ-ടു-ഹോം (V2H) ശേഷി.
6. ഇവി, പിഎച്ച്ഇവി എന്നീ രണ്ട് മോഡലുകൾക്കും ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറന്റി.

7. ഈ വാഹന വിഭാഗത്തിൽ ഏറ്റവും ഉയരമുള്ളതും നീളം കൂടിയതുമായ മോഡൽ : 4,745 mm നീളവും, 1,850 mm വീതിയും, 1,770 mm ഉയരവുമുള്ള ഇതിന്റെ വീൽബേസ് 2,810 mm ആണ്.
8. ഈ വിഭാഗത്തിലെ ഏറ്റവും വലിയ 15.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ലെവൽ 2 എഡാസ് (Level 2 ADAS), 80-ലധികം കണക്ടഡ് ഫീച്ചറുകളുള്ള ഐ-സ്മാർട്ട് 3.0 (i-SMART 3.0).
9. MG Hector Tomahawk EV 69.2 kWh ഹൈ വോൾട്ടേജ് ബാറ്ററി പായ്ക്കോടുകൂടിയ മാജിക് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്ന ഇത് 150 kW , 310 Nm ഉത്പാദിപ്പിക്കുന്നു. ഒറ്റച്ചാർജിൽ 517 കിലോമീറ്റർ സർട്ടിഫൈഡ് ഡ്രൈവിംഗ് റേഞ്ചും 90 kW വരെയുള്ള ഡിസി ഫാസ്റ്റ് ചാർജിംഗും .
10. എംജി ഹെക്ടർ ടോമഹോക് ഇന്ത്യയിൽ ആദ്യമായി ഈ സെഗ്‌മെന്റിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (PHEV) അവതരിപ്പിക്കുന്നു. ഇതിലെ അത്യാധുനിക പവർട്രെയിനിൽ 1.5 ലിറ്റർ പെട്രോൾ എൻജിൻ, ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷൻ (DHT), 20.5 kWh ബാറ്ററി പായ്ക്ക് എന്നിവ ഉൾപ്പെടുന്നു. ഇത് 115 കിലോമീറ്ററിലധികം ശുദ്ധ ഇലക്ട്രിക് ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. 148 kW ഇലക്ട്രിക് മോട്ടോർ മികച്ച ആക്‌സിലറേഷൻ നൽകുന്നുണ്ടെന്ന് മാത്രമല്ല, വെറും 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നു.

വില (Price)
Hector Tomahawk EV
* Excite 7S - Rs. 19,49,800
* Exclusive 7S - Rs. 21,99,800
* Essence 5S - Rs. 22,99,800
* Essence 7S - Rs. 23,49,800
Hector Tomahawk PHEV (രണ്ട് വേരിയന്റുകൾ)
* Rs. 25,69,8
00 ഒപ്പം Rs. 27,79,800