ഹോണ്ടയുടെ ഇലക്ട്രിക് SUV - Honda Alpha
ഹോണ്ട ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഗ്ലോബൽ ഇലക്ട്രിക് SUV:
'ഹോണ്ട ആൽഫ' (Honda ALPHA)

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) തങ്ങളുടെ പുതിയ ഇലക്ട്രിക് SUV-യുടെ പേര് പ്രഖ്യാപിച്ചു- 'ഹോണ്ട ആൽഫ' (Honda ALPHA). ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള കമ്പനിയുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൽകിയ 'ഹോണ്ട ആൽഫ' എന്ന പേര്, ഹോണ്ടയുടെ യാത്രയിലെ പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. കമ്പനി ഇന്ത്യയിൽ നിർമ്മിച്ച് പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് SUV ഡിസംബർ 2-ന് ഈ വാഹനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.
'ഹോണ്ടയുടെ ഗുണനിലവാരം, വിശ്വസനീയത, ഡ്രൈവിംഗ് സുഖം എന്നിവ നൽകുന്നതോടൊപ്പം തന്നെ ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അത്യാധുനിക ഇലക്ട്രിക് മൊബിലിറ്റി എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെയാണ് ഹോണ്ട ആൽഫ പ്രതിനിധീകരിക്കുന്നത്. ഈ മോഡലിന്റെ ആഗോള ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ പ്രവർത്തിക്കും. ഇത് ഹോണ്ടയുടെ വൈദ്യുതീകരണ (electrification) യാത്രയിലെ പ്രധാനപ്പെട്ടൊരു ചുവടുവയ്പ്പാണ്-"ഹോണ്ട കാർസ് ഇന്ത്യ പ്രസിഡന്റും സി.ഇ.ഒ.യുമായ ശ്രീ. തോഷിയുകി യാനാഗിസാവ (Toshiyuki Yanagisawa) പറഞ്ഞു.

'ജപ്പാൻ മൊബിലിറ്റി ഷോ 2025'-ൽ ഒരു കൺസെപ്റ്റ് പ്രോട്ടോടൈപ്പായി ആദ്യം പ്രദർശിപ്പിച്ച 'ഹോണ്ട ആൽഫ', അത്യാധുനിക സാങ്കേതികവിദ്യ, ഭാവിയിലേക്ക് ഉതകുന്ന മനോഹരമായ ഡിസൈൻ, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവ സമന്വയിപ്പിക്കുന്ന ഒരു പുതിയ തലമുറ ഇലക്ട്രിക് മൊബിലിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. നഗരപ്രദേശങ്ങളിലും ഗ്രാമീണ പാതകളിലും ഒരുപോലെ ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലാണ് ഈ SUV വികസിപ്പിച്ചിരിക്കുന്നത്. ഹോണ്ട ആൽഫ ആദ്യമായി അവതരിപ്പിക്കുന്ന വിപണി ഇന്ത്യയായിരിക്കും.
ഹോണ്ടയുടെ പുതിയ 'H Mark' ലോഗോ
പുതിയ 'H mark' ലോഗോ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹോണ്ട മോഡലായിരിക്കും 'ഹോണ്ട ആൽഫ'.
1963-ൽ ഹോണ്ട "H" ചിഹ്നമായി ആദ്യമായി സ്വീകരിച്ചതിനുശേഷം, വർഷങ്ങളായി നിരവധി ഡിസൈൻ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
Honda in India
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL), 1995 ഡിസംബറിലാണ് സ്ഥാപിതമായത്. ഉത്തരപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് HCIL-ന്റെ കോർപ്പറേറ്റ് ഓഫീസ് . രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള തപുകരയിലാണ് കമ്പനിയുടെ അത്യാധുനിക ഉൽപ്പാദന കേന്ദ്രം. ഹോണ്ട അമേസ് (Honda Amaze), ഹോണ്ട സിറ്റി (Honda City), ഹോണ്ട എലവേറ്റ് (Honda Elevate) എന്നിവയാണ് പ്രധാന മോഡലുകൾ. ആഗോള SUV മോഡലായ ഹോണ്ട ZR-V, ജപ്പാനിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്താണ് (CBU) വിൽക്കുന്നത്. മോടിയുള്ള നിർമ്മാണം, വിശ്വസനീയത, സുരക്ഷ, മികച്ച ഇന്ധനക്ഷമത എന്നിവയ്ക്ക് പുറമെ ആകർഷകമായ ഡിസൈൻ, സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്കും ഹോണ്ട മോഡലുകൾ പ്രശസ്തമാണ്. രാജ്യത്തുടനീളം ശക്തമായ വിപണന-വിതരണ ശൃംഖല കമ്പനിക്കുണ്ട്.
RELATED STORIES
പുതിയ ഹോണ്ട എലിവേറ്റ് വിപണിയിൽ: ക്രെറ്റയെ തോൽപ്പി...
ഒപ്പോ ഇന്ത്യ എഫ്35 സീരീസ് : ഗ്രൂപ്പ് സെൽഫി എക്സ്പേ...
ടാറ്റ മോട്ടോഴ്സ് എയ്റിസ് (Aeris) കോംപാക്റ്റ് സെഡ...
എംജി ഹെക്ടർ ടോമഹോക് (MG Hector Tomahawk) ഇവി, പ്ലഗ...
പൊള്ളാച്ചിയിലേക്ക് ട്രെയിനിൽ എത്തുന്നു മാരുതി കാറു...
ഹോണ്ട എഥനോൾ (Ethanol-friendly) സ്കൂട്ടറായ ADV160,...
പുതിയ ബ്രസ: ഹ്യുണ്ടയിയെ കോപ്പിയടിച്ച് മാരുതി
മാരുതി ബ്രെസ്സ ടർബോ-പെട്രോൾ പുറത്തിറക്കി; വില 7.40...
മാസ് മാർക്കറ്റിലേക്ക് ഒരു ഇലക്ട്രിക് കാർ കൂടി
ഏതൊക്കെ e-കാറിന് വില കുറയും
എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ
കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴ...
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും...
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
കൂടുതൽ PUNCH !
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 TALKofTown, All rights reserved.