പൊള്ളാച്ചിയിലേക്ക് ട്രെയിനിൽ എത്തുന്നു മാരുതി കാറുകൾ
തമിഴ്നാട്ടിലെ പൊള്ളാച്ചി റെയിൽവേ ടെർമിനലിലേക്ക് ട്രെയിൻ വഴി വാഹനങ്ങൾ അയയ്ക്കുന്ന ആദ്യ പാസഞ്ചർ വാഹന നിർമ്മാതാക്കളായി മാരുതി സുസുക്കി മാറി.
റെയിൽ മാർഗ്ഗം ഈ പ്രദേശത്തേക്ക് പ്രതിവർഷം 11,000-ത്തിലധികം അധിക വാഹനങ്ങൾ എത്തിക്കാൻ പുതിയ ടെർമിനൽ സഹായിക്കും.
വാഗൺ ആർ, എർട്ടിഗ, ഡിസയർ, സെലെരിയോ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടെ 120 വാഹനങ്ങളുമായി ഓഗസ്റ്റ് 18-ന് മനേസർ പ്ലാൻ്റ് റെയിൽവേ ഫെസിലിറ്റിയിൽ നിന്ന്പുറപ്പെട്ട ട്രെയിൻ, ഈ ആഴ്ച ആദ്യം പൊള്ളാച്ചിയിൽ എത്തി.
കോയമ്പത്തൂരിന് പുറമെ തെക്കേ ഇന്ത്യയിൽ മറ്റൊരു ടെർമിനൽ എന്ന നിലയിലാണ് പൊള്ളാച്ചി റെയിൽവേ ടെർമിനൽ പ്രവർത്തനക്ഷമമാക്കാൻ മാരുതി സുസുക്കി ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പ്രവർത്തിച്ചത്.
തെക്കേ ഇന്ത്യയിലെ ഉപഭോക്താക്കളെ സേവിക്കാനുള്ള മാരുതി സുസുക്കിയുടെ ശേഷി ഈ ടെർമിനൽ വർദ്ധിപ്പിക്കും. കേരളത്തിൽ ഓണാഘോഷത്തിന് മുന്നോടിയായി എത്തിയ ഇത്, കമ്പനിക്ക് ഏറെ ഗുണം ചെയ്യും.
പൊള്ളാച്ചി റെയിൽവേ ടെർമിനലിൽ വർഷത്തിൽ ഏകദേശം 70 ഓട്ടോമൊബൈൽ റേക്കുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഈ പ്രദേശത്തേക്ക് റെയിൽ മാർഗ്ഗം പ്രതിവർഷം 11,000-ത്തിലധികം അധിക വാഹനങ്ങൾ എത്തിക്കാൻ സാധിക്കും.
കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗവും റോഡിലെ ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനുമായി മാരുതി സുസുക്കി 2014-15 സാമ്പത്തിക വർഷത്തിലാണ് റെയിൽ മാർഗ്ഗമുള്ള വാഹന കയറ്റി അയക്കൽ രീതി സ്വീകരിച്ചത്. കമ്പനി ഔട്ട്ബൗണ്ട് വാഹന കയറ്റി അയക്കലിൽ റെയിലിന്റെ പങ്ക് 2014-15 ലെ 5 ശതമാനത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 26.5 ശതമാനമായി ഉയർത്തി. ഇതുവരെ ആകെ 32 ലക്ഷത്തിലധികം വാഹനങ്ങളാണ് ഇത്തരത്തിൽ അയച്ചത്.
ഗ്രീൻലോജിസ്റ്റിക്സിനോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, 2030-31 സാമ്പത്തിക വർഷമാകുമ്പോഴേക്കും റെയിൽ മാർഗ്ഗമുള്ള വാഹന കയറ്റി അയക്കലിന്റെ പങ്ക് 35 ശതമാനമായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
RELATED STORIES
പുതിയ ഹോണ്ട എലിവേറ്റ് വിപണിയിൽ: ക്രെറ്റയെ തോൽപ്പി...
ഒപ്പോ ഇന്ത്യ എഫ്35 സീരീസ് : ഗ്രൂപ്പ് സെൽഫി എക്സ്പേ...
ടാറ്റ മോട്ടോഴ്സ് എയ്റിസ് (Aeris) കോംപാക്റ്റ് സെഡ...
എംജി ഹെക്ടർ ടോമഹോക് (MG Hector Tomahawk) ഇവി, പ്ലഗ...
ഹോണ്ട എഥനോൾ (Ethanol-friendly) സ്കൂട്ടറായ ADV160,...
പുതിയ ബ്രസ: ഹ്യുണ്ടയിയെ കോപ്പിയടിച്ച് മാരുതി
മാരുതി ബ്രെസ്സ ടർബോ-പെട്രോൾ പുറത്തിറക്കി; വില 7.40...
മാസ് മാർക്കറ്റിലേക്ക് ഒരു ഇലക്ട്രിക് കാർ കൂടി
ഏതൊക്കെ e-കാറിന് വില കുറയും
എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ
കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴ...
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും...
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
കൂടുതൽ PUNCH !
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 TALKofTown, All rights reserved.