Image

പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴെ വിലയിൽ

ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ മോഡലായ നെക്‌സോണിന്റെ പുത്തൻ വേരിയന്റ് 'Pure+ PS' പുറത്തിറക്കി. 9.59 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ എത്തുന്ന ഈ വേരിയൻറിലൂടെ, 10 ലക്ഷം രൂപയിൽ താഴെ വിലയിൽ പനോരമിക് സൺറൂഫ് നൽകുന്ന ഇന്ത്യയിലെ ആദ്യ കാറായി നെക്‌സോൺ മാറി. 10 ലക്ഷം നെക്‌സോണുകൾ വിറ്റതിൻ്റെ ആഘോഷവേളയിലാണ് ഈ പ്രഖ്യാപനം. പെട്രോൾ, ഡീസൽ, സിഎൻജി (iCNG) എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളിലും ഈ വേരിയന്റ് ലഭ്യമാകും.

നെക്‌സോൺ Pure+ PS-ലെ പ്രധാന സവിശേഷതകൾ:

. വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്

.ഇൻഫോടെയ്ൻമെന്റ്: 26.03 സെന്റീമീറ്റർ ഹാർമൻ ടച്ച്‌സ്‌ക്രീൻ (വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതം).

.6 സ്പീക്കറുകൾ അടങ്ങിയ മികച്ച ഓഡിയോ സിസ്റ്റം.

.ഗൈഡ്‌ലൈനുകളോട് കൂടിയ എച്ച്ഡി റിയർ വ്യൂ ക്യാമറ, .ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ.

.റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡ് ചെയ്യാവുന്ന ഇലക്ട്രിക് ORVM.


എക്സ്-ഷോറൂം വില (വേരിയന്റ് അടിസ്ഥാനത്തിൽ):

പെട്രോൾ MT-  ₹9.59 ലക്ഷം.

പെട്രോൾ AMT- ₹10.14 ലക്ഷം

ട്വിൻ സിലിണ്ടർ iCNG MT-  ₹10.39 ലക്ഷം.

ഡീസൽ MT-  ₹10.54 ലക്ഷം.

ഡീസൽ AMT- ₹11.19 ലക്ഷം.


2026 സാമ്പത്തിക വർഷത്തിൽ വിൽപനയിൽ ഇന്ത്യയിലെ ഒന്നാം നമ്പർ എസ്‌യുവി (SUV) എന്ന നേട്ടവും നെക്‌സോൺ സ്വന്തമാക്കിയിട്ടുണ്ട്.