CNG filling
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും പണി വരുന്നു.
ഇവി ബാറ്ററികൾക്കും കർശന നിയന്ത്രണങ്ങൾ.
വാഹന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലെ അടുത്ത വലിയ മാറ്റത്തിന് രാജ്യം ഒരുങ്ങുകയാണ്. ബിഎസ്-VII (BS-VII) മാനദണ്ഡങ്ങൾ 2027 മുതൽ നടപ്പിലാക്കാൻ സർക്കാർ നടപടി ആരംഭിച്ചുകഴിഞ്ഞു.
മലിനീകരണ തോത് കുറയ്ക്കുന്നതിനൊപ്പം, സിഎൻജി (CNG) ഉൾപ്പെടെ വാതക ഇന്ധന വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങളിലെ (EV) ബാറ്ററികൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നത് സുപ്രധാന മാറ്റമാണ്.
ഭാരത് സ്റ്റേജ് 7(BS VII): ഇന്ത്യയിലെ വാഹന മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റെ നട്ടെല്ലാണ് ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ. ഹാനികരമായ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി നിലവാരം ഉയർത്തുന്നതിനായുള്ള അടുത്ത ഘട്ടമാണ് ബിഎസ്VII. വാഹനങ്ങളിൽ മലിനീകരണ തോത് നിരന്തരം നിരീക്ഷിക്കാനുള്ള Real-time Monitoring സംവിധാനങ്ങൾ ഉണ്ടായേക്കാം. ലാബിലെ പരിശോധനകൾക്ക് പകരം നിരത്തിലൂടെ വാഹനം ഓടുമ്പോഴുള്ള മലിനീകരണ തോത് (Real-world emissions) ആയിരിക്കും പ്രധാനമായും പരിഗണിക്കുക. ഇതിന് വാഹനങ്ങളിൽ നിർമാതാക്കൾ തന്നെ ഓൺ ബോർഡ് സംവിധാനം ഏർപ്പെടുത്തണം.
കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, അമോണിയ തുടങ്ങിയവയുടെ പുറന്തള്ളലിന് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കും.
സിഎൻജി വാഹനങ്ങളും ഇലക്ട്രിക് ബാറ്ററികളും-
നിലവിൽ പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന സിഎൻജി വാഹനങ്ങളും ഇനി മുതൽ കർശന പരിശോധനകൾക്ക് വിധേയമാകും. എല്ലാത്തരം ഇന്ധനങ്ങൾക്കും സമാനമായ ഗുണനിലവാര മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്.
ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഈടുനിൽപ്പും ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ വരുന്നത് ഇലക്ട്രിക് കാർ വാങ്ങാൻ ആളുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
ബാറ്ററികളുടെ കുറഞ്ഞ ആയുസ്സ് (Minimum battery life), സുരക്ഷാ മാനദണ്ഡങ്ങൾ, പ്രവർത്തനക്ഷമത എന്നിവയിൽ പുതിയ നിബന്ധനകൾ ഉണ്ടാകും.

ബിഎസ്-VII ലേക്ക് മാറുമ്പോൾ ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരില്ല എന്നത് ആശ്വാസകരമാണ്.
വാഹന വില കൂടും അത്യാധുനിക മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ വാഹന നിർമ്മാതാക്കൾക്ക് ചിലവ് വർദ്ധിച്ചേക്കാം.
ഡീസൽ എൻജിനുകൾ കാര്യമായ പരിഷ്കരണം നടത്തേണ്ടിവരും എന്നും ഊഹിക്കാം. BS 6 വന്നപ്പോൾ പല കമ്പനികളും ഡീസൽ എൻജിൻ ഉപേക്ഷിച്ചപോലെ ഇനിയും പലരും ചെയ്യാൻ സാധ്യതയുണ്ട്. പെട്രോൾ ആയാലും നിലവിലെ എൻജിനുകൾ നവീകരിക്കാൻ ചെലവുണ്ട്. ഇതൊക്കെ വാഹന വില കൂടാൻ വഴിയൊരുക്കും. പക്ഷേ അന്തരീക്ഷ മലിനീകരണം കുറയും എന്നതിൻ്റെ മൂല്യം ഒട്ടും ചെറുതല്ല.
കേന്ദ്ര സർക്കാർ നിലവിൽ ബിഎസ്-VII ചട്ടക്കൂടിന് അന്തിമരൂപം നൽകി വരികയാണ്. കരട് മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായത്തിനായി പുറത്തിറക്കും.
RELATED STORIES
പുതിയ ഹോണ്ട എലിവേറ്റ് വിപണിയിൽ: ക്രെറ്റയെ തോൽപ്പി...
ഒപ്പോ ഇന്ത്യ എഫ്35 സീരീസ് : ഗ്രൂപ്പ് സെൽഫി എക്സ്പേ...
ടാറ്റ മോട്ടോഴ്സ് എയ്റിസ് (Aeris) കോംപാക്റ്റ് സെഡ...
എംജി ഹെക്ടർ ടോമഹോക് (MG Hector Tomahawk) ഇവി, പ്ലഗ...
പൊള്ളാച്ചിയിലേക്ക് ട്രെയിനിൽ എത്തുന്നു മാരുതി കാറു...
ഹോണ്ട എഥനോൾ (Ethanol-friendly) സ്കൂട്ടറായ ADV160,...
പുതിയ ബ്രസ: ഹ്യുണ്ടയിയെ കോപ്പിയടിച്ച് മാരുതി
മാരുതി ബ്രെസ്സ ടർബോ-പെട്രോൾ പുറത്തിറക്കി; വില 7.40...
മാസ് മാർക്കറ്റിലേക്ക് ഒരു ഇലക്ട്രിക് കാർ കൂടി
ഏതൊക്കെ e-കാറിന് വില കുറയും
എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ
കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴ...
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
കൂടുതൽ PUNCH !
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 TALKofTown, All rights reserved.