Image

Brezza, Venue NLine, Creta NLine

പുതിയ ബ്രസ: ഹ്യുണ്ടയിയെ കോപ്പിയടിച്ച് മാരുതി

മാരുതി സുസുക്കി ഏതു വണ്ടി പുറത്തിറക്കിയാലും നന്നായി വിറ്റഴിയും എന്നാണ് പൊതുവേയുള്ള ധാരണ വിപണിയുടെ പകുതിയോളം കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ കാര്യത്തിൽ ഈ വാക്കുകൾ ഏറെക്കുറെ ശരിയാണ്താനും.

അടുത്തകാലത്ത്  നോക്കിയാൽ ജിമ്നി ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഒരുമാതിരി നന്നായി വിറ്റ് പോകുന്നുണ്ട് ഏറ്റവുമധികം വിൽക്കുന്ന പത്തു കാറുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആറോ ഏഴോ എണ്ണം മാരുതിടേത് ആയിരിക്കും എന്ന സ്ഥിതിയാണ് ഒരുപാട് കാലമായി ഇന്ത്യയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തിറക്കിയ പുതിയ അല്ലെങ്കിൽ പുതുക്കിയ  ബ്രസ നല്ല കച്ചവടം നേടും എന്ന് നമുക്ക് വിചാരിക്കാം പക്ഷേ എന്തു കൊടുത്താലും വിപണി സ്വീകരിക്കും എന്ന് ആറ്റിറ്റ്യൂഡ് മാരുതിക്ക് ഇല്ലേ എന്ന് സംശയം.


അങ്ങനെ ചില സംശയങ്ങൾ:

1. Lack of Design Updates

ടർബോ എൻജിനും 6-സ്പീഡ് മാനുവൽ ഗിയർബോക്സും പുതിയതാണെങ്കിലും ബ്രസയ്ക്ക് കാഴ്ചയിൽ വലിയ മാറ്റം കൊണ്ടുവരാൻ മാരുതി സുസുക്കി ശ്രമിച്ചിട്ടില്ല. ടർബോ എൻജിൻ മോഡൽ വാങ്ങുന്നത് പൊതുവേ ചെറുപ്പക്കാരാണ്. അവരെ ആകർഷിക്കാവുന്ന യുവത്വം ഡിസൈനിൽ കൊണ്ടുവന്നില്ല എന്നത് സങ്കടകരമാണ്. അതിനുപകരം എത്തിച്ചിരിക്കുന്ന ആക്സസറി കിറ്റ് ആണെങ്കിൽ ഹ്യുണ്ടായി എൻ ലൈൻ പതിപ്പുകളെ അനുകരിച്ച് ചുവന്ന സ്ട്രിപ്പുകൾ ഒട്ടിക്കുന്ന പരിപാടിയാണ് . Venue, Creta എന്നിവയുടെ N Line വേരിയൻ്റുകൾ നിരത്തിലെ പതിവ് കാഴ്ചയാണല്ലോ. ഹ്യുണ്ടായ് ഇന്ത്യയിൽ N Line എന്ന പേരിൽ നടത്തുന്നത് വെറും സ്റ്റിക്കർ ഒട്ടിക്കൽ പരിപാടിയാണെന്ന് ആളുകൾക്ക് പണ്ടേ പരാതിയുണ്ട്. കാരണം, വിദേശത്ത് NLine എന്നത് പെർഫോമൻസ് മോഡലുകൾക്ക് ആണ് ഹ്യുണ്ടായ് പേരിടുന്നത്. മാരുതി ഇതാ ഹ്യുണ്ടായിയുടെ ഈ ഉടായിപ്പ് കോപ്പിയടിക്കുന്നു. ബ്രെസ്സയുടെ ചുവപ്പ് സ്റ്റിക്കർ പായ്ക്ക് വാങ്ങി ഒട്ടിച്ച് എടുക്കാൻ 15000 രൂപയെങ്കിലും വേണം.

2. Noisy Ventilated Seats

മാരുതി ബ്രെസയിൽ കൊണ്ടുവന്ന മറ്റൊരു  പരിഷ്കാരമാണ് വെൻ്റിലേറ്റഡ് ഫ്രൻ്റ് സീറ്റ്. പക്ഷേ സീറ്റ് വെൻ്റിലേഷൻ ഓൺ ചെയ്താൽ അതിൻ്റെ ശബ്ദം കാരണം യാത്രക്കാർ പരസ്പരം സംസാരിക്കുന്നത് പോലും കേൾക്കാൻ വയ്യാത്ത സാഹചര്യം ആണ്. വല്ലാത്ത നോയ്‌സ് ആണ് പുതിയ സീറ്റുകളിൽ നിന്നും വരുന്നത്.

3.   Absence of Automatic Gear Option for Turbo:

മറ്റൊരു പ്രധാന കാര്യം ടർബോ പെട്രോൾ മോഡലിന് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്ഷൻ ഇല്ലെന്നതാണ്. പൊതുവേ ഓട്ടോമാറ്റിക്കിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് യുവതലമുറ. എല്ലാ നഗരങ്ങളിലും ചെറിയപട്ടണങ്ങളിൽ പോലും ഇപ്പോൾ അസഹനീയമായ ഗതാഗത കുരുക്കായത്കൊണ്ടുതന്നെ മാനുവൽ ഗിയർ വണ്ടി ഓടിക്കുക എന്നത് വലിയ പീഡനമായി പലരും കാണുന്നു. ആ സാഹചര്യത്തിൽ ടർബോ എസ് യു വി, മാനുവൽ ഗിയറുമായി മാത്രം പുറത്തിറക്കിയത് മാരുതിയുടെ തെറ്റായ തീരുമാനമെന്നെ  പറയാനാകൂ. Fronxൽ ഇതേ എൻജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സ്. ആ നിലയ്ക്ക് ബ്രസീൽ അത് ഒഴിവാക്കിയത് ഇപ്പോൾ ടർബോ എന്ന ഹൈപ്പി ൽ വണ്ടി വിൽക്കുക, ഒരു വർഷം കഴിയുമ്പോൾ ഓട്ടോമാറ്റിക് അവതരിപ്പിക്കുക എന്ന ലൈനിൽ ആവാം. ഇപ്പോൾ കിട്ടുന്ന കച്ചവടം പോരട്ടെ അത് കുറയുമ്പോൾ ഓട്ടോമാറ്റിക് അവതരിപ്പിച്ച വീണ്ടും ഹൈപ്പ് ഉണ്ടാക്കാം. പക്ഷേ ഓട്ടോമാറ്റിക് അന്വേഷിക്കുന്നവരോട് ടർബോയിൽ ഓട്ടോമാറ്റിക് ഇല്ല, 1.5 പെട്രോൾ ഉള്ള അതായത് പഴയ എഞ്ചിൻ ഉള്ള മോഡലിലേ ഓട്ടോമാറ്റിക് ഉള്ളൂ എന്ന് പറഞ്ഞു വിടും സെയിൽസ്മാൻ. ഇത് ടർബോയുടെ സ്വീകാര്യത കുറയ്ക്കില്ലേ?

4. Absence of a Spare Tyre: 

 വലിയ മോഡലുകളായ വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര എന്നിവയുടെ പാത പിന്തുടർന്ന് പുതിയ ബ്രെസ്സയിൽ സ്പെയർ ടയർ നൽകിയിട്ടില്ല. പകരം ഒരു പങ്ചർ കിറ്റാണ് നൽകിയിട്ടുള്ളത്. യാത്രയ്ക്കിടയിൽ ടയർ പങ്ചർ ആയാൽ സ്റ്റെപ്നി ടയർ ഉണ്ടെങ്കിൽ ടെൻഷൻ ഇല്ലാതെ പ്രശ്നം പരിഹരിക്കാം. പങ്ചർ കിറ്റ് പ്രാക്ടിക്കൽ അല്ല.